Wednesday 10 July 2013

അറിയിപ്പ്- സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ -ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരുടെ ലിസ്റ്റ്

                                        വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍  ആധാര്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് ആഫീസില്‍ സമര്‍പ്പിക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നെങ്കിലും വളരെയധികം പേര്‍ ഇനിയും ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല എന്ന് കാണുന്നു.

                                       പെന്‍ഷന്‍ വിതരണം കൃത്യമായി നടത്താന്‍ ആധാര്‍ കാര്‍ഡ് സംബന്ധിച്ച വിവരങ്ങള്‍ ആവശ്യമായതിനാല്‍ വിവരങ്ങള്‍ അടിയന്തിരമായി പഞ്ചായത്ത് ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

വിവരങ്ങള്‍ സമര്‍പ്പിക്കാത്തവരുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

ലിസ്റ്റ് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 



 

Tuesday 9 July 2013

പൊതുവിവരങ്ങള്‍

ജില്ല                                                        : കൊല്ലം

ബ്ലോക്ക്‌‌                                                  : ചടയമംഗലം

വിസ്തീര്‍ണ്ണം                                        : 27.46 ച.കി.മി

തദ്ദേശ സ്ഥാപനത്തിന്റെ കോഡ്         : G021305

വാര്‍ഡുകളുടെ എണ്ണം                          : 17

ജനസംഖ്യ                                             : 24293


പുരുഷന്മാര്‍‍                                           :11982


സ്ത്രീകള്‍                                             : 12311


ജനസാന്ദ്രത                                          : 885


സ്ത്രീ : പുരുഷ അനുപാതം                   : 1027


മൊത്തം സാക്ഷരത                            : 88.45


സാക്ഷരത (പുരുഷന്മാര്‍ )                   : 93


സാക്ഷരത (സ്ത്രീകള്‍ )                      : 84.07

Source : Census data 2001



പ്രസിഡന്റ്                                               : എസ്.നാസര്‍


വെളിനല്ലൂര്‍ ഗ്രാമം 

വളരെ പ്രാചീനവും സമ്പന്നവും ആയ ഒരു സാമൂഹികസാംസ്കാരിക ചരിത്രമാണ് വെളിനല്ലൂര്‍ ഗ്രാമത്തിനുള്ളത്. വെളിനല്ലൂര്‍ ക്ഷേത്രത്തില്‍ ശ്രീരാമപ്രതിഷ്ഠ ഉണ്ടാകുന്നതിനും വളരെ മുമ്പുതന്നെ, അവിടെ ഒരു ഇണ്ടിളയപ്പന്‍ ക്ഷേത്രം ഉണ്ടായിരുന്നു. ഈ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് ഏകദേശം 2000 കൊല്ലത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ഇണ്ടിയളപ്പന്റെ തൃപ്തിക്കായി ഇപ്പോഴും ഇവിടെ ഒട്ടേറെ ഉത്സവങ്ങള്‍ നടത്തപ്പെടുന്നു. മീനഭരണി ദിനത്തില്‍ വേടര്‍സമുദായത്തിന്റെ വകയായ പൊങ്കാലയും കാര്‍ത്തികനാളില്‍ രാത്രി കുറവസമുദായത്തിന്റെ വകയായി തലയാട്ടും കളിയും രോഹിണി നാളില്‍ വേളാര്‍ സമുദായത്തിന്റെ വകയായി നായ് വയ്പും നടത്തിവരുന്നു. കതിരുകാള, എടുപ്പുകുതിര, ഇവയോടു കൂടിയ എഴുന്നള്ളത്ത് വെളിനല്ലൂരും പരിസരങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ പതിവാണ്. ബുദ്ധമതത്തിലെ മഹായാനപ്രസ്ഥാനക്കാരുടെ ആചാരരീതിയുമായി ഈ കെട്ടുകാഴ്ച എഴുന്നള്ളിപ്പിന് സാമ്യമുണ്ട്. 

             ബുദ്ധമതപാരമ്പര്യത്തെ സൂചിപ്പിക്കുന്ന പതുപ്പള്ളി, മരുതമണ്‍പള്ളി, പൂയപ്പള്ളി ഇത്യാദി സ്ഥലനാമങ്ങള്‍ തന്നെ ഉദാഹരണം. പള്ളിയെന്നാല്‍ ബുദ്ധവിഹാരം എന്നാണ് അര്‍ത്ഥം. അപ്പന്‍ എന്ന പേരുകളില്‍ അറിയപ്പെടുന്ന ദേവന്മാരും ബുദ്ധമതക്കാരുടേതാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. വെളിനല്ലൂരിലെ ബ്രാഹ്മണര്‍ ധാരാളമായി മാറി പാര്‍ത്തിരുന്ന പ്രദേശമാണ് ചെറിയ വെളിനെല്ലൂരായത്. ഓയൂര്‍ ചൂങ്കത്തറയ്ക്കും, ഓടനാവട്ടം ചുങ്കത്തറയ്ക്കും മധ്യേ വ്യാപിച്ചുകിടന്നിരുന്ന വെളിയംരാജ്യത്തിന്റെ അതിര്‍ത്തി ഇത്തിക്കരയാറുവരെയായിരുന്നെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. വെളിയത്തിന്റെ ഭരണാധികാരികള്‍ വെളിയന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെളിയന്റെ അധീനതയില്‍ ഉള്ള പ്രദേശം എന്ന അര്‍ത്ഥത്തില്‍ ഈ ഗ്രാമം വെളിയനല്ലൂര്‍ എന്ന് അറിയപ്പെട്ടിരുന്നുവെന്നും, വെളിയനല്ലൂര്‍ പില്‍ക്കാലത്ത് വെളിനല്ലൂര്‍ എന്ന് രൂപാന്തരപ്പെട്ടുവെന്നും ഒരഭിപ്രായം ഉണ്ട്. 

              ഇവിടെയും ബ്രാഹ്മണമഠങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആ മഠങ്ങളുടെ സ്വാധീനവലയത്തില്‍ പെടാതെ ഒരുജനവിഭാഗം അവിടെ ശക്തന്മാരായി പാര്‍ത്തിരുന്നു. അവരത്രെ കരിങ്ങന്മാര്‍ എന്നു വിളിക്കപ്പെടുന്നവര്‍. കരിങ്ങന്‍ എന്ന പദത്തിന് അധ:കൃതന്‍, താണവന്‍ എന്നീ അര്‍ത്ഥങ്ങളാണ് ഗുണ്ടര്‍ട്ടുനിഘണ്ടുവിലുള്ളത്. അങ്ങനെ കരിങ്ങന്മാര്‍ പാര്‍ത്തിരുന്ന പ്രദേശം കരിങ്ങന്നൂര്‍ ആയി. കരിങ്ങന്നൂരിലെ ചാവന്‍കാവും, പുതിയിടത്തെ മൂര്‍ത്തിക്കാവും ഇപ്പോഴും പട്ടികജാതിക്കാരുടെ നിയന്ത്രണത്തിലാണ്. 

             പ്രാചീനമായ ഒരു സംസ്കാരികപൈതൃകം വെളിനല്ലൂരിന് ഉണ്ട്. വെളിച്ചത്തിന്റെ ഊര് വെളിനല്ലൂര്‍ എന്നു പറയുന്ന പഴമക്കാര്‍ കൂട്ടത്തില്‍ ഉണ്ട്. പാലി ഭാഷയിലുള്ള ശിലാഖിതങ്ങള്‍ വെളിനല്ലൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ചരിത്രപണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്. 

               ഓയൂര്‍ എന്നു കേള്‍ക്കുമ്പോള്‍ സാംസ്കാരിക ലോകം ഓര്‍ക്കുന്നത് ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള ആശാനെയാണ്. മലയാളിയുടെ ക്ളാസിക് കലയായ കഥകളിയെ ലോകജനതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ ആശാന്‍ വഹിച്ച പങ്കു വളരെ വലുതാണ്. കഥകളി സംഗീതത്തെ മറുനാട്ടിന്‍ എത്തിച്ച പ്രമുഖകലാകാരന്‍ ആണ് കലാമണ്ഡലംഗംഗാധരന്‍. കേരളത്തലുടനീളം കഥാപ്രസംഗം അവതരിപ്പിച്ച സുപ്രസിദ്ധ കാഥിക വെളിനല്ലൂര്‍ വസന്തകുമാരിയും ഗാനരചയിതാവും സംവിധായകനുമായ പരവൂര്‍ രാമചന്ദ്രനും ഈ ഗ്രാമത്തിന്റെ മക്കളാണ്.

                ഈ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള മുസ്ളീം ആരാധനാലയം പയ്യക്കോട് പള്ളിയാണ്. മാകോണം ചേരൂര്‍(റോഡുവിള) റാണൂര്‍ (വട്ടപ്പാറ) എന്നീ മുസ്ളീം പള്ളികള്‍ നൂറുവര്‍ഷങ്ങളുടെ മേല്‍ പഴക്കമുണ്ട്. ക്രിസ്ത്യന്‍ പള്ളികളില്‍ പഴക്കം കൂടിയത് ഓട്ടുമല, പോരിയക്കോട് പള്ളികള്‍ ആണ്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം ഈ പ്രദേശത്ത് സജീവമായിരുന്നു. ഇ.വി.കേശവന്‍, കെ.ഇ.വേലായുധന്‍ എന്നിവര്‍ കരിങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1114-ല്‍ അക്കാമ്മ ചെറിയാന്‍ നയിച്ച ആള്‍ ട്രാവന്‍കൂര്‍ വാളന്റിയേഴ്സ് ജാഥയില്‍ വെളിനല്ലൂരിലെ കോണ്‍‍ഗ്രസ് പ്രവര്‍ത്തകരും ധര്‍മ്മഭടന്മാരായി ചേര്‍ന്ന് കൊട്ടാരവിളപ്പിലേക്ക് മാര്‍ച്ച് ചെയ്തു. 

            പ്രഗല്‍ഭരായ ഏതാനും ആയൂര്‍വേദവൈദ്യന്മാര്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. വൈദ്യകലാനിധി പുതുപള്ളിയില്‍ മാധവന്‍ ഉണ്ണിത്താന്‍, വൈദ്യകലാനിധി വാസവന്‍ വൈദ്യന്‍, വൈദ്യകലാനിധി ഇടിക്കുളവൈദ്യന്‍, പീതാംബരന്‍ വൈദ്യന്‍, ഏഴാംകുറ്റിയില്‍ കേശവന്‍വൈദ്യന്‍ മര്‍മ്മചികിത്സയും നടത്തിയിരുന്നു. വെളിനല്ലൂര്‍ പ്രാഥമികരോഗ്യകേന്ദ്രത്തിന്റെ സ്ഥാപനം ആരോഗ്യമേഖലയിലെ വലിയ മാറ്റത്തിന് കാരണമായി. 

            പ്രധാന റോഡായ ആയൂര്‍- ഇത്തിക്കര റോഡ് വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ഇന്ന് വാഹനഗതാഗതസൌകര്യങ്ങളുണ്ട്. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വൈദ്യുതി എത്തിയിട്ടുണ്ട്. ഗള്‍ഫ് സ്വാധീനം ഏറെയുള്ള ഒരു പ്രദേശമാണ് വെളിനല്ലൂര്‍.