പൊതു വിവരങ്ങള്‍

പൊതുവിവരങ്ങള്‍

ജില്ല:കൊല്ലം
ബ്ലോക്ക്‌‌:ചടയമംഗലം
വിസ്തീര്‍ണ്ണം:27.46 ച.കി.മി
തദ്ദേശ സ്ഥാപനത്തിന്റെ കോഡ്:G021305
വാര്‍ഡുകളുടെ എണ്ണം:17

ജനസംഖ്യ:24293
പുരുഷന്മാര്‍‍:11982
സ്ത്രീകള്‍‍:12311
ജനസാന്ദ്രത:885
സ്ത്രീ : പുരുഷ അനുപാതം:1027
മൊത്തം സാക്ഷരത:88.45
സാക്ഷരത (പുരുഷന്മാര്‍ ):93
സാക്ഷരത (സ്ത്രീകള്‍ ):84.07
Source : Census data 2001  

പ്രസിഡന്റ്



എസ്.നാസര്‍



തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2010

വാര്‍ഡ്‌ നമ്പര്‍വാര്‍ഡിന്റെ പേര്ജനപ്രതിനിധിപാര്‍ട്ടിസംവരണം
1അമ്പലംകുന്ന്പ്രഭാദേവി.കെCPI(M)വനിത
2ചെങ്കൂര്‍സാജിതാ ബൈജുCPI(M)വനിത
3മുളയറച്ചാല്‍നൗഷാദ് എസ്CPIജനറല്‍
4ചെറിയവെളിനല്ലൂര്‍ജോളിജയിംസ്INCവനിത
5റോഡുവിളഉമ്മുല്‍ കുലുസ്.എച്ച്CPI(M)വനിത
6അഞ്ഞൂറ്റിനാല്വട്ടപ്പാറ നാസ്സിമുദ്ദീന്‍MLജനറല്‍
7ആലുംമൂട്എസ്.നാസര്‍CPI(M)ജനറല്‍
8മോട്ടോര്‍കുന്ന്അബ്ദുല്‍ വാഹിദ് എംINDEPENDENTജനറല്‍
9ആക്കല്‍പി.ഷക്കീലാബീവിINCവനിത
10ആറ്റൂര്‍ക്കോണംകെ.സിന്ധുCPI(M)വനിത
11പുതുശ്ശേരിസൈജു.എസ്CPI(M)ജനറല്‍
12കരിങ്ങന്നൂര്‍വിജയമ്മ ജി.എസ്CPI(M)എസ്‌ സി വനിത
13ഉഗ്രംകുന്ന്പി.ആര്‍.സന്തോഷ്INCജനറല്‍
14കാളവയല്‍പനയറകുന്ന് ബാബുINCഎസ്‌ സി
15ഓയൂര്‍അഡ്വ.എം.അന്‍സര്‍CPI(M)ജനറല്‍
16വട്ടപ്പാറസജീനാബീവിMLവനിത
17മീയ്യനജുബൈരിയാബീവി എച്ച്INDEPENDENTവനിത


ചരിത്രം

പ്രാക് ചരിത്രം

വെളിയ രാജവംശ ഭരണാധികാരികളായ വെളിയന്‍റെ അധീനതയിലായിരുന്ന പ്രദേശത്തെ ഭൂമിയുടെ ആധിപത്യം ബ്രാഹ്മണ മതക്കാര്‍ക്കായിരുന്നു. 2000 വര്‍ഷം പഴക്കമുള്ള ഇണ്ടിഇയപ്പന്‍ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു. ബുദ്ധമത പാരമ്പര്യം ഈ പ്രദേശത്തിനുണ്ടെന്ന് കരുതപ്പെടുന്നു.

സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍, സംഭവങ്ങള്‍
ദേശീയ പ്രസ്ഥാനത്തോടനുബന്ധിച്ച് ശ്രീമതി അക്കാമ്മ ചെറിയാന്‍ നയിച്ച ആള്‍ ട്രാവന്‍കൂര്‍ വാളന്‍റിയേഴ്സ് ജാഥയില്‍ വെളിനല്ലൂരിലെ ജനങ്ങള്‍ പങ്കെടുത്തിരുന്നു. കുമ്പളത്ത് ശങ്കുപിള്ള, ടിഎം. വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കിയ കൊല്ലം സമ്മേളനത്തിലും ഇവിടെ നിന്നും വാളന്‍റിയര്‍മാര്‍ പങ്കെടുത്തു. അഡ്വ. ശ്രീ. പി. വാസുദേവന്‍ ഇവിടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കോടുത്തു. വെളിനെല്ലൂരിലെ ദേശീയ പ്രസ്ഥാനത്തിന്‍റെ തുടക്കം വെളിനെല്ലൂര്‍ മണല്‍പ്പുറത്ത് ശ്രീ. ഒ. എന്‍.വിയുടെ അധ്യക്ഷതയില്‍ രണ്ടാംലോക മഹായുദ്ധാനന്തരം സമാധാന സമ്മേളനം ചേര്‍ന്ന് ചെറുപ്പക്കാര്‍ സമാധാന പ്രതിജ്ഞയെടുത്താണ്.

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍

സോഷ്യലിസ്റ്റ് പാര്‍ട്ടി, യുവജന സമാജം, കര്‍ഷക സംഘം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവ സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ആദ്യത്തെ വിദ്യാലയം കൊല്ലവര്‍ഷം 1050 മുതല്‍ കാളവയലില്‍ ആരംഭിച്ച സ്വകാര്യ വിദ്യാലയമാണ്. കരിങ്ങല്ലൂര്‍ സ്കൂള്‍ പ്രധാന വിദ്യാലയമാണ് (100 വര്‍ഷം പഴക്കം).

വാണിജ്യ- ഗതാഗത പ്രാധാന്യം
ഗാര്‍ഹികോപകരണങ്ങളായ കറിക്കത്തി, കൊയ്ത്തിരുമ്പ് പുല്ലിരുമ്പ്, വെട്ടുകത്തി തുടങ്ങിയവയും കാര്‍ഷികോപകരണങ്ങളായ കൂന്താലി, മണ്ണുവെട്ടി എന്നിവയും പരമ്പരാഗതമായി ഇവിടെ നിര്‍മ്മിച്ചിരുന്നു. പ്രധാന ഗതാഗത മാര്‍ഗ്ഗമായ റോഡ് ആയൂര്‍ ഇത്തിക്കര റോഡാണ്.

പഞ്ചായത്ത് രൂപീകരണം / ആദ്യകാല ഭരണസമിതികള്‍
1953 ല്‍ രൂപീകൃതമായ വെളിനല്ലൂര്‍ പഞ്ചായത്തിന്‍റെ പ്രഥമ പ്രസിഡന്‍റ് ശ്രീ. എസ്. അബ്ദുള്‍ റഹീം ആയിരുന്നു.


No comments:

Post a Comment